Posts

Image
ജി എച്ച് എസ് പെരകമണ്ണ ഒതായി ഗാന്ധിജയന്തി ദിനാചരണം   ( 02/10/2017)   എടവണ്ണ : ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ ഗാന്ധി ദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം വിപുലമായി ആചരിച്ചു . ചടങ്ങിൽ സ്കൂൾ ലീഡർ അതുൽ കൃഷ്ണ . പി വിദ്യാർത്ഥികൾക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു . ആദിത്യ . സി ആലപിച്ച മഹാത്മജിയെക്കുറിച്ചുള്ള കവിത സദസ്സ് ഹർഷാരവത്തോടെയാണ് സ്വീകരിച്ചത് . കൂടാതെ ഗാന്ധി ചിത്ര പ്രദർശനം , ഗാന്ധി ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു . അധ്യാപക രക്ഷാകർതൃസമിതി അധ്യക്ഷൻ കെ . പി . ബാബുരാജൻ ഉദ്ഘാടനം ചെയ്ത യോഗത്തിന് പ്രധാനാധ്യാപിക സീനത്ത് . എ അധ്യക്ഷത വഹിച്ചു . അധ്യാപകരായ ഹരിദാസൻ . പി , കുര്യൻ തോമസ് എന്നിവരും വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് അമാന പി . കെ , അഹ് ബാൻ എ . കെ , അംനഹിബാൻ . പി . എൻ എന്നിവരും സംസാരിച്ചു .